Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Marys Church

America

ഷിക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ൾ ദ​ർ​ശ​ന​ത്തി​രു​നാ​ളാ​യി ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ ഒ​മ്പ​ത് വ​രെ ഭ​ക്തി സാ​ന്ദ്ര​മാ​യ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യും വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

ഇ​ട​വ​ക​യു​ടെ സ്ഥാ​പ​നം മു​ത​ൽ ക​ഴി​ഞ്ഞ 15 വ​ർ​ഷം ഈ ​ഇ​ട​വ​ക​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പാ​രീ​ഷ് എ​ക്സി​ക്യൂ​ട്ടീ​വ് ആ​ണ് ഈ ​വ​ർ​ഷ​ത്തെ തി​രു​ന്നാ​ളി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

അ​വ​രോ​ടൊ​പ്പം 10 കൂ​ടാ​ര​യോ​ഗ​ത്തി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളും യു​വ​ജ​ന​ങ്ങ​ളും മ​റ്റു ഇ​ട​വ​ക ജ​ന​ങ്ങ​ളും തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി മാ​സ​ങ്ങ​ളാ​യി ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.

ഈ മാസം ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​നു​ള്ള കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ തി​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​കും.

ബ​ർ​മിം​ഗ്ഹാം (യു​കെ) ക്രൈ​സ്റ്റ് ദി ​കിം​ഗ് ക്നാ​നാ​യ മി​ഷ​ൻ വി​കാ​രി ഫാ. ​ഷ​ഞ്ചു കൊ​ച്ചു​പ​റ​മ്പി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ഈ ​വി. കു​ർ​ബാ​ന​യി​ൽ ഷി​ക്കാ​ഗോ രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​ൺ​സ​ൺ കോ​വൂ​ർ​പു​ത്ത​ൻ​പു​ര​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.

ആ​റി​ന് ഇ​ട​വ​ക​യി​ൽ നി​ന്നും മ​രി​ച്ചു​പോ​യ​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യി ആ​ച​രി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഏ​ഴി​ന് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​രി​ച്ച വി​ശ്വാ​സി​ക​ക്ക് വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

ഏ​ഴി​ന് വൈ​കു​ന്നേ​രം ആ​റി​ന് ഷി​ക്കാ​ഗോ രൂ​പ​ത യൂ​ത്ത് അ​പ്പൊ​സ്‌​ത​ലെ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​വി​ൻ പോ​ൾ ഇം​ഗ്ലീ​ഷി​ൽ ഉ​ള്ള കു​ർ​ബാ​ന​ക്കും വ​ച​ന സ​ന്ദേ​ശ​ത്തി​നും നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് 7:30 മു​ത​ൽ വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ​യും പ്ര​സു​ദേ​ന്തി​മാ​രു​ടെ​യും നേ​ത്രു​ത്വ​ത്തി​ൽ ഉ​ള്ള ക​ലാ​മേ​ള.

എ​ട്ടി​ന് വൈ​കു​ന്നേ​രം 5.30ന് ​ബെ​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം ക​ള​രി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​ട്ടു​ള്ള ദി​വ്യ​ബ​ലി​യി​ൽ ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്നു ക​പ്ലോ​ൻ വാ​ഴ്ച. രാ​ത്രി 7.30 മു​ത​ൽ ഇ​ട​വ​ക മി​നി​സ്ട്രി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും ഇ​ട​വ​ക​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ സ്കി​റ്റും. പ്ര​ധാ​ന തി​രു​ന്നാ​ൾ ദി​വ​സ​മാ​യ ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന്, ആ​ലു​വ മം​ഗ​ല​പ്പു​ഴ മേ​ജ​ർ സെ​മി​നാ​രി പ്ര​ഫ​സ​ർ ഫാ. ​ജി​ജോ നെ​ല്ലി​ക്കാ​ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ റാ​സ.

തി​രു​ഹൃ​ദ​യ ദാ​സ​സ​മൂ​ഹം സു​പ്പീ​രി​യ​ർ ഫാ. ​ജോ​സ് ക​ണ്ണു​വെ​ട്ടി​യേ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഷ​ഞ്ചു കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​എ​ബ്ര​ഹാം ക​ടു​തൊ​ടി​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മ്മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും മ​റ്റു വി​ശു​ദ്ധ​രു​ടെ​യും രൂ​പ​ങ്ങ​ൾ സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തു​ട​ർ​ന്ന് ലേ​ല​വും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

 

NRI

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ വാ​ർ​ഷി​ക ധ്യാ​നം 12 മു​ത​ൽ

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ വ​ലി​യ നോ​മ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വാ​ർ​ഷി​ക ധ്യാ​നം ഈ ​മാ​സം 12 മു​ത​ൽ 15 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

പ്ര​സി​ദ്ധ വ​ച​ന പ്ര​ഘോ​ഷ​ക​നാ​യ ഫാ. ​മാ​ത്യു ആ​ശാ​രി​പ്പ​റ​മ്പി​ൽ ആ​ണ് ഈ ​വ​ർ​ഷ​ത്തെ ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 12നു ​രാ​ത്രി ഏ​ഴ് മു​ത​ൽ ഒ​മ്പ​ത് വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വെ​കു​ന്നേ​രം ആ​റ് വ​രെ​യും ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​ഞ്ച് വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​ഞ്ച് വ​രെ​യു​മാ​ണ് മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ഈ ​ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി 14, 15 തീ​യ​തി​ക​ളി​ൽ അ​നോ​യി​ന്‍റിം​ഗ് ഫ​യ​ർ ക​ത്തോ​ലി​ക് യൂ​ത്ത് മി​നി​സ്ട്രി (Anointing Fire Catholic Ministry) ന​യി​ക്കു​ന്ന ധ്യാ​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് കു​ട്ടി​ക​ൾ​ക്കു​ള്ള ഈ ​ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ആ​ദ്ധ്യാ​ത്മി​ക​മാ​യ പു​രോ​ഗ​തി​ക്കു വാ​ർ​ഷി​ക ധ്യാ​നം വ​ലി​യ പ​ങ്കു വ​ഹി​ക്കു​ന്നു എ​ന്നും സാ​ധി​ക്കു​ന്ന എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ൾ ക്ര​മീ​ക​രി​ച്ച് ഈ ​ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

അ​തോ​ടൊ​പ്പം എ​ല്ലാ സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ളെ​യും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലെ ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​വാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് വി​കാ​രി അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര​യി​ലും ഡി​ആ​ർ​ഇ സ​ജി പൂ​തൃ​ക്ക​യി​ലും അ​ഭ്യ​ർ​ഥി​ച്ചു.

ധ്യാ​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് സി. ​സി​ൽ​വേ​റി​യോ​സ്, സി. ​ജ​സീ​ന, കൈ​ക്കാ​ര​ന്മാ​രാ​യ സേ​വ്യ​ർ ന​ടു​പ്പ​റ​മ്പി​ൽ, സ​ണ്ണി ക​ണ്ണാ​ല, ജോ​ബി പോ​ള​ക്ക​ൽ, മ​ജോ കു​ന്ന​ശേ​രി, ഫെ​ലി​ക്സ് പാ​ല​ക​ൻ എ​ന്നി​വ​രും പ്രാ​ർ​ഥ​നാ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up